ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാർബി ചിത്രം നാളെ ഓഗസ്റ്റ് 10 ന് യുഎഇയിൽ റിലീസ് ചെയ്യും.
ജൂലൈ പകുതിയോടെ യുഎഇയിലെ തീയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും റിലീസ് വൈകുകയായിരുന്നു. ഓസ്കാർ നോമിനേറ്റഡ് എഴുത്തുകാരിയും സംവിധായികയുമായ ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രത്തിൽ മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
എന്നാൽ ആഗോള ബോക്‌സ് ഓഫീസിൽ ഇതിനകം 1 ബില്യൺ ഡോളർ കടന്ന ഹിറ്റ് സിനിമയ്ക്ക് യുഎഇയിൽ 15+ റേറ്റിംഗ് ആണ് ഉണ്ടായിരിക്കുക. 15 വയസ്സിൽ താഴെയുള്ളവർക്ക് സിനിമ കാണാൻ അനുമതിയുണ്ടാകില്ലെന്ന് വോക്‌സ് സിനിമാസ് അറിയിച്ചിട്ടുണ്ട്.