യുഎഇയിൽ ഇന്ന് ബുധനാഴ്ച ചില ഭാഗങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഫുജൈറ,അബുദാബി, അൽ ഐൻ തുടങ്ങീ വിവിധ ഭാഗങ്ങളിലായി മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലോടു കൂടിയ മഴയും ഓഗസ്റ്റ് 12 ശനിയാഴ്ച വരെ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ന് രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ താപനില 44 – 48 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 35 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
ഇന്ന് ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. പൊടിക്കാറ്റ് ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.