യുഎഇയിൽ സ്വകാര്യ മേഖലയിൽ വ്യാജ ജോലികൾ സ്വീകരിച്ച പൗരന്മാരിൽ നിന്ന് 2.3 മില്യൺ ദിർഹം തിരിച്ചുപിടിച്ചതായി മന്ത്രാലയം.

The ministry has recovered 2.3 million dirhams from citizens who accepted fake jobs in the private sector in the UAE.

യുഎഇയിൽ നാഫീസ് പ്രോഗ്രാമിന്റെ ആനുകൂല്യങ്ങള്‍ക്കായി സ്വകാര്യ മേഖലയിൽ നിന്ന് വ്യാജ ജോലികൾ സ്വീകരിച്ച പൗരന്മാരിൽ നിന്ന് 2.3 മില്യൺ ദിർഹം സാമ്പത്തിക സഹായം തിരിച്ചുപിടിച്ചതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

നാഫിസ് പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായി 107 പൗരന്മാർ സ്വകാര്യ മേഖലയിൽ വ്യാജ ജോലികൾ സ്വീകരിച്ചത് തെളിഞ്ഞതായും മന്ത്രാലയം അറിയിച്ചു. 2022 ന്റെ രണ്ടാം പകുതി മുതൽ മൊത്തം 436 സ്വകാര്യ കമ്പനികളാണ് എമിറേറ്റൈസേഷൻ നയങ്ങൾ ലംഘിച്ചത്.

യു എ ഇ പൗരന്മാരെ യഥാർത്ഥ ജോലികളിൽ നിയമിക്കുന്നത് കമ്പനികൾ പാലിക്കുന്നുണ്ടോ എന്ന് ട്രാക്ക് ചെയ്യാൻ സംവിധാനങ്ങളുണ്ടെന്നും കൂടാതെ പൗരന്മാർ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിൽ പതിവായി ഫീൽഡ് സന്ദർശനങ്ങൾ നടത്തുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!