ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെ നിരവധി വാഹനങ്ങൾ” ഉൾപ്പെട്ട ഒരു വലിയ അപകടം റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന്റെ ദിശയിൽ ഷാംഗ്രി-ലാ ഹോട്ടലിന് കുറുകെയാണ് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 3.15ഓടെ ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം സ്തംഭിച്ചിരുന്നു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.