ബൈക്ക് റൈഡർമാർമാരും തങ്ങളും മുന്നിലുള്ള വാഹനവും തമ്മിൽ മതിയായ സുരക്ഷിത അകലം കർശനമായി പാലിക്കണമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വീണ്ടും മുന്നറിയിപ്പ് നൽകി.
ട്രാഫിക് സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായാണ് ബൈക്ക് റൈഡർമാരോട് ഗതാഗത നിയമങ്ങൾ മാനിച്ച് ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും വാഹനം ഓടിക്കണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആവശ്യപ്പെട്ടിട്ടുള്ളത്. മുന്നിലുള്ള വാഹനവുമായി കുറഞ്ഞത് മൂന്ന് സെക്കൻഡ് ദൂരം നിലനിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു ബൈക്ക് ഓടിക്കുന്നയാളോ വാഹനമോടിക്കുന്നയാളോ അവന്റെ മുന്നിൽ നില നിർത്തേണ്ട ഏറ്റവും കുറഞ്ഞ സ്ഥലമോ വിടവോ ആണ് മൂന്ന് സെക്കന്റ് റൂൾ അർത്ഥമാക്കുന്നത്. നിങ്ങൾക്കും മുന്നിലുള്ള വാഹനത്തിനും ഇടയിലുള്ള മതിയായ ദൂരം വർദ്ധിപ്പിക്കുന്നത് അപകടസാധ്യത തിരിച്ചറിയാനും പെട്ടെന്ന് സുരക്ഷിതമായി പ്രതികരിക്കാൻ ആവശ്യമായ സമയം ലഭിക്കുകയും ചെയ്യും.
വാഹനമോടിക്കുന്നവരോട് സുരക്ഷിതമായ അകലം പാലിക്കുക മാത്രമല്ല, വേഗപരിധി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
تذكير لجميع سائقي الدراجات النارية بضرورة الحفاظ على مسافة أمان كافية بينهم وبين المركبة التي أمامهم #حملة_السلامة_المرورية pic.twitter.com/ktDt8vWMuJ
— "ITC" مركز النقل المتكامل (@ITCAbuDhabi) August 10, 2023