ടാറ്റാ ഗ്രൂപ്പിന് കീഴിലായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും കാണാനാകുക.
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് സ്വകാര്യവൽക്കരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ മാറ്റം വരാൻ പോകുന്നത്. പുതിയ ലോഗോയടക്കം പുത്തൻ ഡിസൈനിലുള്ള എയർ ഇന്ത്യ വിമാനം പറക്കുന്ന വീഡിയോ ഇന്നലെ എയർ ഇന്ത്യ അധികൃതർ ട്വീറ്റിലൂടെ പുറത്തിറക്കിയിരുന്നു.
പുതിയ രൂപമാറ്റത്തിലുള്ള വിമാനത്തിൽ ഈ വർഷം ഡിസംബർ മുതൽ യാത്ര ചെയ്യാനാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
There’s a new window of possibilities rising in the sky.
Our new look reimagines the iconic Indian window, also part of our history, into a gold window frame, symbolising a “Window of Possibilities”.
The identity will begin rolling out by December 2023.#FlyAI #NewAirIndia pic.twitter.com/ibxtxTEWIY
— Air India (@airindia) August 10, 2023