മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രാജ്യം വിടാൻ അനുവദിക്കപ്പെട്ട 5 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കും . ഇന്ത്യക്കാർ അടക്കം രേഖകൾ ഇല്ലാതെ യു എ ഇയിൽ കുടുങ്ങിയ നിരവധി പേർക്ക് പൊതുമാപ്പിന്റെ ഗുണഫലത്തിൽ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിട്ടുണ്ട്.
അനധികൃത താമസക്കാർക്കായി ഇന്ന് മുതൽകർശന പരിശോധന നടത്തുനമെന്ന് പിടിക്കപ്പെട്ടാൽകർശന ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.