ട്രാഫിക് സുരക്ഷ ഉറപ്പുവരുത്താനായി ദുബായിലെ ട്രക്ക്, ഹെവി വെഹിക്കിൾ ഡ്രൈവർമാർക്ക് ദുബായ് റോഡ്സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ബോധവൽക്കരണക്യാമ്പെയ്‌ൻ സംഘടിപ്പിച്ചു.
ഡ്രൈവർമാർ ആവശ്യമായ സാങ്കേതിക മുന്നൊരുക്കങ്ങൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയാണ് ക്യാമ്പെയിനിലൂടെ അതോറിറ്റി പ്രധാനമായും നടത്തിയത്. ട്രാഫിക് സുരക്ഷ പാലിക്കുന്നതിന് ഡ്രൈവർമാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾ മാർക്കറ്റ് എമിറേറ്റ്സ് റോഡ്, ജബൽ അലി ലഹ്ബാബ് റോഡ്, ജബൽ അലി പോർട്ട് ഫ്രീസോ ൺ എന്നിവിടങ്ങളിലെ ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലാണ് ക്യാമ്പെയ്‌ൻ സംഘടിപ്പിച്ചത്.
800 ട്രക്കുകളിൽ പരിശോധന നടത്തി ഡ്രൈവർമാർക്ക് ബോധവത്കരണവും നിർദേശങ്ങളും നൽകിയതായി അതോറിറ്റി അറിയിച്ചു.കാമ്പയിനിന്റെ ഭാഗമായി ട്രക്ക് ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, നാലു ഭാഷകളിലെ ട്രാഫിക് സുര ക്ഷാ നിയമങ്ങളുടെ പ്രിന്റ് ഔട്ടുകൾ എന്നിവ സമ്മാനമായി നൽകുകയും ചെയ്തു.
ചൂട് സമയങ്ങളിൽ മെക്കാനിക്കൽ, ടയർ പരിശോധന സമയാസമയങ്ങളിൽ പൂർത്തിയാക്കാനും ചരക്കുകൾ നിശ്ചിത അളവിൽ കൂടുതൽ വഹിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
#RTA has recently carried out, through its Licensing Activities Monitoring and Traffic Departments, many inspection and awareness campaigns targeting truck and heavy vehicle drivers in #Dubai.https://t.co/RYasePn8PZ pic.twitter.com/CFWnSoZFGn
— RTA (@rta_dubai) August 10, 2023