ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്ന് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
പുലർച്ചെ 5 മണിയോടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബിയിലേക്ക് പോകുന്ന ദിശയിലാണ് അപകടമുണ്ടായത്. പിക്കപ്പും ട്രക്കും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ രണ്ട് വ്യക്തികൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു, പരിക്കേറ്റവരെ അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.