ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3 ലെ എമിറേറ്റ്സ് എയർലൈൻസിന്റെ ചില ചെക്ക്-ഇൻ കൗണ്ടറുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
ഇതനുസരിച്ച് സെപ്റ്റംബർ 1 വരെ എമിറേറ്റ്‌സിന്റെ യാത്രക്കാർക്ക് ടെർമിനൽ 3 ലെ ചില ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകൾ ഉപയോഗിക്കാൻ കഴിയില്ല.
ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന എമിറേറ്റ്സ് സ്കൈവാർഡ്സ് ഗോൾഡ് അംഗങ്ങളോട് ഏരിയ 6 ലെ ഞങ്ങളുടെ പ്രീമിയം ചെക്ക്-ഇൻ കൗണ്ടറുകളിലേക്ക് പോകാമെന്നും എയർലൈൻ അറിയിച്ചു.