റോഡിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെക്കുറിച്ച് ദുബായ് പോലീസിൽ റിപ്പോർട്ട് ചെയ്ത ദുബായ് നിവാസിയെ ദുബായ് പോലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ആദരിച്ചു.
‘വി ആർ ഓൾ പോലീസ്’ പ്രോഗ്രാമിലൂടെയാണ് എല്ലി മേരി പെരിയർ എന്ന ദുബായ് നിവാസി റോഡിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെക്കുറിച്ച് ദുബായ് പോലീസിൽ റിപ്പോർട്ട് ചെയ്തത്.
റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് പല വാഹനയാത്രികരും അനുഭവിക്കുന്നുണ്ടെന്നും . ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് പ്രധാനമാണെന്നും ദുബായ് പോലീസ് അഭിപ്രായപ്പെട്ടു. ലഭിക്കുന്ന റിപ്പോർട്ടുകളും എല്ലാ പരാതികളും സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും ദുബായ് പോലീസും വ്യക്തമാക്കി.
ദുബായ് പോലീസിന്റെ സ്‌മാർട്ട് ആപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ ‘വി ആർ ഓൾ പോലീസ്’ എന്നതിലേക്ക് വിളിച്ചോ പൊതുജനങ്ങൾക്ക് അശ്രദ്ധമായി വാഹനമോടിക്കുന്നവരെക്കുറിച്ചും ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ചും റിപ്പോർട്ട് ചെയ്യാം.
“റിപ്പോർട്ട് ലഭിച്ചയുടനെ ഞങ്ങൾ വ്യക്തികൾക്കെതിരെ പിഴ ചുമത്തില്ല, ഞങ്ങൾ ആദ്യം റിപ്പോർട്ട് പരിശോധിക്കുകയും ലഭ്യമായ ക്യാമറകളും സിസ്റ്റങ്ങളും പരിശോധിക്കുകയും പിഴ നൽകുന്നതിന് മുമ്പ് നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും” ദുബായ് പോലീസ് പറഞ്ഞു.