ഒമാനിൽ വാഹനം ഒഴുക്കിൽപ്പെട്ട് കാണാതായ 3 യുഎഇ സ്വദേശികളെ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ ഓഗസ്റ്റ് 12 ശനിയാഴ്ച ഏഴ് പേരുമായി രണ്ട് വാഹനങ്ങൾ ഒമാനിലെ താഴ്വരയിലെ തോട്ടിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിരുന്നു. തുടർന്ന് യുഎഇ സ്വദേശികളായ മൂന്ന് പേരെ കാണാതാവുകയായിരുന്നു.
ഇന്നലെ രാത്രി വൈകിയാണ് കാണാതായ മൂന്ന് യുഎഇ സ്വദേശികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് രണ്ട് പേരെയും ഇന്നും മരിച്ച നിലയിൽ കണ്ടെത്തി. അപകടത്തെ തുടർന്ന് കാർ ഒഴുകിപ്പോയതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.