Search
Close this search box.

യുഎഇയിൽ ഉച്ചവിശ്രമനിയമവുമായി ബന്ധപ്പെട്ട് അമ്പതോളംനിയമലംഘനങ്ങൾ

About 50 violations related to midday break rule in UAE

യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട് 50 ഓളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

തൊഴിലുടമകൾ ഔട്ട്‌ഡോർ തൊഴിലാളികൾക്ക് അവരുടെ നിയമാനുസൃത ഉച്ചഭക്ഷണം നൽകാത്തതിന്റെ 50 ഓളം കേസുകളാണ് കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

താപനില 49 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമ്പോൾ, തൊഴിലുടമകൾ ഉച്ചയ്ക്ക് 12.30 നും 3 മണിക്കും ഇടയിൽ ഉച്ചവിശ്രമം നൽകുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പറഞ്ഞു.

ജൂൺ 15 നും ജൂലൈ അവസാനത്തിനും ഇടയിൽ നടത്തിയ സ്ഥലപരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. എന്നാൽ ഭൂരിഭാഗം തൊഴിലുടമകളും നിയമം പാലിക്കുന്നതായും കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!