Search
Close this search box.

ചരിത്ര ദൗത്യം പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ഭൂമിയിലേക്ക് ; തീയതി പ്രഖ്യാപിച്ച് നാസ

UAE Astronaut Sultan Alneyadi lands on Earth after completing historic mission; NASA announced the date

6 മാസത്തെ ചരിത്ര ബഹിരാകാശ ദൗത്യത്തിനുശേഷം യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയും അദ്ദേഹത്തിന്റെ ക്രൂ-6 സഹപ്രവർത്തകരായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ആൻഡ്രി ഫെഡ്‌യേവ് എന്നിവർ ഭൂമിയിലേക്ക് മടങ്ങിവരുന്നു.

സെപ്റ്റംബർ ഒന്നിന് മുമ്പ് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് യുഎസ് ബഹിരാകാശ ഏജൻസി നാസ ഇന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. ക്രൂവിന്റെ എൻഡവർ എന്ന് പേരിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗൺ (SpaceX Dragon ) ബഹിരാകാശ പേടകം സെപ്റ്റംബർ 1 വെള്ളിയാഴ്ചയ്ക്ക് മുമ്പ് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്ത് ഫ്ലോറിഡ തീരത്തെത്തും. നാസ ഏജൻസിയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിനായുള്ള സ്‌പേസ് എക്‌സിന്റെ ആറാമത്തെ ക്രൂ റൊട്ടേഷൻ മിഷനാണ് ക്രൂ-6.

കഴിഞ്ഞ 2023 മാർച്ച് 3 നാണ് ക്രൂ 6 ബഹിരാകാശ നിലയത്തിലെത്തിയത്.  ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം സ്വന്തമാക്കിയാണ് സുൽത്താൻ അൽ നെയാദി എത്തുന്നത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നും അദ്ദേഹം ചരിത്ര ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പ്രവൃത്തിയും പുതിയ സൗരോർജ പാനൽ സ്ഥാപിക്കലും അദ്ദേഹം നടത്തത്തിന് ഇടയിൽ പൂർത്തിയാക്കി.

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് അതിമനോഹര ചിത്രങ്ങളാണ് ഓരോ ദിവസവും സുൽത്താൻ ഭൂമിയിലേക്ക് പങ്കുവെച്ചത്. യുഎഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാർഥികളുമായും അദ്ദേഹം ബഹിരാകാശത്ത് നിന്നും സംസാരിച്ചു. പല തരത്തിലുള്ള ആശയ വിനിമയം അദ്ദേഹം അവിടെ നിന്നും നടത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!