അത്യാകർഷക ഓഫറുകളുമായി വ്യാജ കറൻസി വിനിമയ ഡീലർമാർ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാരും കറൻസി കള്ളപ്പണ സംഘങ്ങളും അവധിക്കാലം മുതലെടുത്ത് സോഷ്യൽ മീഡിയ വഴി കുറഞ്ഞ വിലയ്ക്കാണ് വിദേശ കറൻസികൾ വാഗ്ദാനം ചെയ്യുന്നത്. പിന്നീട് വ്യാജ കറൻസി നോട്ടുകൾ നൽകുകയോ അല്ലെങ്കിൽ അനധികൃത സ്രോതസ്സുകളിൽ നിന്ന് പണം കൈപ്പറ്റാനോ പറയുകയും ചെയ്യും.
താമസക്കാർ ഇത്തരത്തിൽ ലാഭകരമായ ഓഫറുകൾ ഒഴിവാക്കുകയും അത്തരം സംശയാസ്പദമായ ഇത്തരം ഡീലുകൾ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് നിർദ്ദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതിലും കള്ളനോട്ട് പ്രോത്സാഹിപ്പിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നതിനാൽ ഈ സംഘങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കണമെന്ന് വകുപ്പ് എല്ലാ വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. വിദേശ കറൻസി കൈമാറ്റം ചെയ്യുന്നതിനായി എല്ലായ്പ്പോഴും അംഗീകൃത മണി എക്സ്ചേഞ്ച് ഹൗസുകളിലോ ബാങ്കുകളിലോ പോകണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. വ്യാജ കറൻസി വിനിമയ തട്ടിപ്പിൽ വീഴരുതെന്ന് വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.