അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ അധികൃതർ കർശന നടപടി ആരംഭിച്ചു.
കാറുകൾ പാർക്കിംഗ് സ്ഥലങ്ങളിലും മറ്റുള്ളവരുടെ വീടുകൾക്ക് മുന്നിലുമായി ഉപേക്ഷിച്ചുപോയിരിക്കുന്നതാണ് മുനിസിപ്പാലിറ്റി കണ്ടെത്തിയിരിക്കുന്നത്. ഇത് 3,000 ദിർഹം പിഴയും വാഹനം കണ്ടുകെട്ടലും ലഭിക്കാവുന്ന കുറ്റമാണെന്നും അതോറിറ്റി പറഞ്ഞു.
വളരെക്കാലമായി യാർഡുകളിൽ പാർക്ക് ചെയ്ത പൊടിപിടിച്ച കാറുകളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ടീമുകൾ ഒരു ബോധവൽക്കരണ കാമ്പയിൻ നടത്തുകയും പാർക്കിംഗ് സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട കാറുകൾ വൃത്തിയാക്കാനുള്ള നടപടികളും എടുത്തിട്ടുണ്ട്.
താമസക്കാർ അവരുടെ കാറുകൾ എപ്പോഴും വൃത്തിയായി പരിപാലിക്കാനും ദീർഘകാലത്തേക്ക് പുറത്തേക്ക് പോകുമ്പോൾ കാറുകൾ അനധികൃതമായി പാർക്ക് ചെയ്ത് പോകരുതെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.