യുഎഇയിൽ നിന്നും കേരളമടക്കമുള്ള ഇന്ത്യൻ സെക്റ്ററുകളിലേക്ക് അധിക ബാഗേജ് ചാർജ്ജ് മൂന്നിലൊന്നായി കുറച്ച് എയർ ഇന്ത്യ എക്സ് പ്രസ്‌ 

Air India Express cuts excess baggage charge by one-third from UAE to Indian sectors including Kerala

യുഎഇയിൽ നിന്നും കേരളമടക്കമുള്ള ഇന്ത്യൻ സെക്റ്ററുകളിലേക്ക് അധിക ബാഗേജ് ചാർജ്ജ് മൂന്നിലൊന്നായി കുറച്ച് എയർ ഇന്ത്യ എക്സ് പ്രസ്‌ :

അബുദാബി,ദുബായ്, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നും കേരളമടക്കമുള്ള ഇന്ത്യൻ സെക്റ്ററുകളിലേക്കുള്ള അധിക ബാഗേജ് ചാർജ്ജ് എയർ ഇന്ത്യ എക്സ് പ്രസ്‌ മൂന്നിലൊന്നായി കുറച്ചു.

കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ 5 കിലോ അധിക ബാഗേജിന് ഇനി 49 ദിർഹം നൽകിയാൽ മതി, നേരത്തെ 5 കിലോ അധിക ബാഗേജിന് 150 ദിർഹമായിരുന്നു. നേരത്തെ 300 ദിർഹമായിരുന്ന 10 കിലോ അധിക ബാഗേജിന് 99 ദിർഹം നൽകിയാൽ മതി. അതുപോലെ നേരത്തെ 500 ദിർഹമായിരുന്ന 15 കിലോ അധിക ബാഗേജിന് 199 നൽകിയാൽ മതിയാകും.

ഷാർജയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, സൂറത്ത്, ട്രിച്ചി, വരാണാസി, അമൃത്‍സർ, ചണ്ഡിഗഡ് എന്നീ സെക്റ്ററുകളിലേക്കും ഇതേ നിരക്ക് നൽകിയാൽ മതി.

ഷാർജയിൽ നിന്ന് ഡൽഹി, മുംബൈ, വിജയവാഡ, ഇൻഡോർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ 5 കിലോ അധിക ബാഗേജ് സൗജന്യമായി കൊണ്ട് പോകാം. കൂടാതെ ഇവിടങ്ങളിലേക്കുള്ള അധിക ബാഗേജ് 10 കിലോയ്ക്ക് 49 ദിർഹവും 15 കിലോയ്ക്ക് 199 ദിർഹമുമായിരിക്കും നിരക്ക്.

എയർ ഇന്ത്യ എക്സ് പ്രസിൽ സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ 19നകം യാത്ര ചെയ്യുന്നവർക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!