മഴയെത്തുടർന്ന് അബുദാബി എമിറേറ്റിലെ പ്രധാന റോഡിൽ സ്പീഡ് റിഡക്ഷൻ സംവിധാനം സജീവമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
ഇതനുസരിച്ച് അൽ ഐൻ-ദുബായ് റോഡിൽ മസാക്കിനും കുറാക്കും ഇടയിലുള്ള വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
മഴക്കാലമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിട്ടുണ്ട്.
#Urgent | #Attention #Rain
Speed reduction system activated to 120 Km/h on Al Ain – Dubai road (Msaken – Kuraa)— شرطة أبوظبي (@ADPoliceHQ) August 19, 2023