Search
Close this search box.

മൈക്രോ ഗ്രാവിറ്റിയിൽ തേനും ബ്രഡും കഴിക്കുന്ന വിസ്മയിപ്പിക്കുന്ന വീഡിയോയുമായി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി

UAE Astronaut Sultan Al Neyadi Shares Stunning Video of Eating Honey and Bread in Microgravity from Space

ബഹിരാകാശത്ത് നിന്ന് മൈക്രോ ഗ്രാവിറ്റിയിൽ തേനും ബ്രഡും കഴിക്കുന്ന വിസ്മയിപ്പിക്കുന്ന വീഡിയോ യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇന്ന് പങ്ക് വെച്ചു.

മൈക്രോ ഗ്രാവിറ്റിയിൽ ഉണങ്ങിയ ബ്രെഡിലേക്ക് തേൻ ഒഴിക്കുമ്പോൾ ഉണ്ടാകുന്ന രസകരവും വിസ്മയിപ്പിക്കുന്ന മാറ്റങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.

തേൻ കുപ്പി നേരെ പിടിച്ച് പ്രസ്സ് ചെയ്യുമ്പോൾ തേൻ മുകളിലേക്ക് പൊങ്ങുകയും താഴേക്ക് വരാതെ ബ്രഡിൽ ഒരു പോളം പോലെ ഒട്ടിപോകുന്നതും മൈക്രോ ഗ്രാവിറ്റിയിൽ ചലിക്കുന്നതും കാണാം. തുടർന്ന് അദ്ദേഹം തേനോടുകൂടിയ ബ്രഡ് പിടിച്ചു കുലുക്കുമ്പോൾ ഉള്ള മാറ്റങ്ങളും ബ്രഡ് രണ്ടായി മടക്കി അതിൽ നിന്ന് ഒരു കടി എടുക്കുന്നതും വീഡിയോയിൽ കാണാം.

ബഹിരാകാശത്ത് തേനിന് ഉണ്ടാകുന്ന രൂപമാറ്റങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്‌ത് രണ്ട് മണിക്കൂറിനുള്ളിൽ നിരവധി ആളുകളാണ് വീഡിയോ കണ്ട് ആശ്ചര്യം പ്രകടിപ്പിച്ചിരിപ്പിക്കുന്നത്.

 

ഗുരുത്വാകര്‍ഷണമില്ലാതെയുള്ള (microgravity) ബഹിരാകാശത്തെ ആറു മാസത്തെ വാസത്തിനു ശേഷം സെപ്റ്റംബർ 1 ന് മുമ്പ് അല്‍ നെയാദി ഭൂമിയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!