2030-ഓടെ ദുബായ് 100 ശതമാനം വെള്ളവും പുനരുപയോഗിക്കുമെന്ന് ദുബായുടെ വാട്ടർ റിക്ലമേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്ന ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ഹരിത സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കി മാറ്റാനായി ദുബായ് ഡീസാലിനേറ്റഡ് വെള്ളവും അനുബന്ധ വൈദ്യുതി ഉപഭോഗവും 30 ശതമാനം നിയന്ത്രിക്കും. നിലവിൽ, ദുബായ് 90 ശതമാനം വെള്ളവും വീണ്ടും ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ പ്രതിവർഷം 2 ബില്യൺ ദിർഹം ലാഭിക്കുന്നുണ്ട്. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് ജലസംരക്ഷണം വളരെ നിർണായകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി ആവർത്തിച്ച് പറഞ്ഞു.