Search
Close this search box.

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍

India's proud mission Chandrayaan 3 on the lunar surface

140 കോടി ജനങ്ങൾക്കും അഭിമാനമുഹൂർത്തം സമ്മാനിച്ച് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങി.
ഐഎസ്ആർഒയിലെ ശാസ്ത്രസമൂഹത്തിന് സല്യൂട്ട് നൽകാം. ദൗത്യം വിജയിച്ചതോടെ സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചന്ദ്രൻ്റെ ദക്ഷിണധ്രൂവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ സ്വന്തമാക്കി. പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ വരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്ന ദക്ഷിണ ധ്രുവത്തെ അറിയാനാണ്‌ ഇന്ത്യയുടെ ചന്ദ്രയാൻ മൂന്ന് ശ്രമിക്കുന്നത്.

ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിച്ചത്.  ലാൻഡർ വിക്രം, റോവർ പ്രഗ്യാൻ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലാൻഡർ മൊഡ്യൂൾ. 

രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!