ഇന്ത്യയുടെ ചാന്ദ്രദൗത്യവിജയത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദനങ്ങൾ അറിയിച്ചു.
ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന് ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
https://twitter.com/HHShkMohd/status/1694350239430271347
ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതിന് യുഎഇ പൊതുവിദ്യാഭ്യാസ, അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രി സാറാ അൽ അമീരിയും ഇന്ത്യക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ചന്ദ്രയാൻ_3 വിജയകരമായി ഇറങ്ങിയതിന്.അഭിനന്ദനങ്ങൾ @isro, ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായും മാറിയതിന് ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. ഇത് മനുഷ്യ പര്യവേക്ഷണത്തിനുള്ള ചരിത്രപരമായ ദിവസമാണ്, മന്ത്രി ട്വിറ്ററിൽ കുറിച്ചു






