ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയ ഡ്രൈവറുടെ വാഹനം പോലീസ് പിടിച്ചെടുക്കുകയും, ഡ്രൈവർക്ക് 50,000 ദിർഹം പിഴ ചുമത്തുകയും ട്രാഫിക് റെക്കോർഡിൽ 23 ബ്ലാക്ക് പോയിന്റുകൾ നൽകുകയും ചെയ്തു.
അപകടകരമായി വാഹനമോടിക്കുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുക, തെറ്റായ ഓവർടേക്കിംഗ്, പെട്ടെന്നുള്ള ബ്രേക്കിംഗ് എന്നിവയെല്ലാം ഗുരുതരമായ കുറ്റങ്ങളാണെന്നും ദുബായ് പോലീസ് പറഞ്ഞു.