ദുബായിലെ ഒരു പ്രധാന റോഡിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിന് ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.
ബൈക്ക് യാത്രികന് 50,000 ദിർഹം പിഴ ചുമത്തുകയും ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ ചേർക്കുകയും ബൈക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ബൈക്ക് യാത്രികനെ ട്രാഫിക് പട്രോളിംഗ് അറസ്റ്റ് ചെയ്തത്.
#DubaiPolice apprehends a reckless motorcyclist pic.twitter.com/dFzhqBCH2z
— Dubai Policeشرطة دبي (@DubaiPoliceHQ) August 25, 2023