യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് വൈകുന്നേരം വരെ മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) മുന്നറിയിപ്പ് നൽകി. അബുദാബിയുടെയും ഫുജൈറയുടെയും ചില ഭാഗങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്.
ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 9 വരെ ഈ പ്രദേശങ്ങളിൽ 40 കിലോമീറ്റർ വേഗതയുള്ള കാറ്റിനൊപ്പം സംവഹന മേഘങ്ങൾ രൂപപ്പെടുകയും മഴ പെയ്യുകയും ചെയ്യാമെന്ന് NCM പറഞ്ഞു. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ താമസക്കാർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.