യുഎഇയിൽ ഈ വർഷത്തെ ഏഴര മാസത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസം ഇന്ന് ഓഗസ്റ്റ് 26 ന് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2:45 ന് അബുദാബിയിലെ ഔതൈദിലാണ് (അൽ ദഫ്ര മേഖല) രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയായി 50.8°C രേഖപ്പെടുത്തിയത്.
ജൂലൈ 15, 16 തീയതികളിൽ അബുദാബിയിലെ ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) തുടർച്ചയായി രണ്ട് ദിവസങ്ങളിലും താപനില 50.1 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.
ഈ മാസം ആദ്യം, ഓഗസ്റ്റ് 2 ന് ഔതൈദിലും (അൽ ദഫ്ര മേഖല) താപനില 50.2 ഡിഗ്രി സെൽഷ്യസ് എത്തിയിരുന്നു . പിന്നീട് ഓഗസ്റ്റ് 25 ന് താപനില 50.3 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.