യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അൽ ഐനിലും ഫുജൈറയിലും പരിസരങ്ങളിലും മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. ഇന്ന് രാവിലെ അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.
രാജ്യത്തെ പരമാവധി താപനില 45-50 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27-32 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 37-42 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 31-36 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 75-90 ശതമാനം വരെ എത്തും, പർവതപ്രദേശങ്ങളിൽ ഇത് 60-80 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.