ഇനി ഇന്ത്യ സൂര്യനിലേക്ക് : ആദിത്യ എല്‍ 1 വിക്ഷേപണം സെപ്റ്റംബർ 2 ശനിയാഴ്ച

Now India to the Sun- Aditya L1 launch on Saturday 2nd September

ചരിത്രമായ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് പിന്നാലെ കൂടുതൽ ബഹിരാകാശ ദൗത്യത്തിലേക്ക് ഇന്ത്യ. സൂര്യനെക്കുറിച്ച് മനസിലാക്കാനുള്ള ആദ്യ പര്യവേക്ഷണമായ ആദിത്യ എല്‍ 1 വിക്ഷേപണം സെപ്റ്റംബർ രണ്ട് ശനിയാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ത്യൻ സമയം രാവിലെ 11.50നാണ് ആദിത്യ എൽ 1 വിക്ഷേപിക്കുന്നതെന്ന് ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. ഐസ്ആർഒ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആദിത്യ എൽ1 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഗ്യാലറിയിലിരുന്ന് നേരിട്ട് കാണാനാകും.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എൽ1 പര്യവേക്ഷണത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് ഇജക്ഷനുകളുടെ ആരംഭം എന്നിവയെക്കുറിച്ചും ആദിത്യ എൽ1 നിർണായക വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!