റോയൽ സൗദി എയർഫോഴ്‌സിന്റെ യുദ്ധവിമാനമായ ‘ടൊർണാഡോ’ പരിശീലന ദൗത്യത്തിനിടെ തകർന്നുവീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വ്യോമസേനാ ജീവനക്കാർ രക്ഷപ്പെട്ടതായും വിമാനാപകടത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി സ്ഥിരീകരിച്ചു. സംഭവത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.