യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ മൂന്നിന് ഭൂമിയിലെത്തും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തന്റെ ആറ് മാസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി സെപ്റ്റംബർ 3 ന് ഭൂമിയിലേക്ക് മടങ്ങും.
സെപ്റ്റംബർ 2 ന് ക്രൂ-6 ഉള്ള സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം ഐഎസ്‌എസിൽ നിന്ന് അൺഡോക്ക് ചെയ്യും. ബഹിരാകാശ പേടകം സെപ്റ്റംബർ 3 ന് യുഎസിലെ ഫ്ലോറിഡ തീരത്തെത്താനുള്ള ഒരുക്കത്തിലാണെന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.