വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രത്തോടൊപ്പം ഓണാശംസകളും നേർന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
വാഴയിലയിൽ 27തരം ഇനങ്ങളുള്ള ഓണസദ്യയുടെ ചിത്രമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാപ്പി ഓണം (#HappyOnam) എന്ന ഹാഷ് ടാഗും കാണാം. എന്നാൽ ഇത് എവിടെ നിന്നുകൊണ്ടുള്ള പോസ്റ്റ് ആണെന്ന് അദ്ദേഹം അറിയിച്ചിട്ടില്ല. എന്തായാലും കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ചുള്ള ദുബായ് രാജകുമാരന്റെ ഈ പോസ്റ്റ് ഇതിനകം മലയാളികൾ ഏറ്റെടുത്ത് വൈറലാക്കിയിട്ടുണ്ട്.