യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം ഈ വർഷം 2023 ലെ ആറ് മാസത്തിനുള്ളിൽ 1.239 ട്രില്യൺ ദിർഹം എന്ന പുതിയ അർദ്ധവർഷ റെക്കോർഡ് സ്ഥാപിച്ചതായി യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
‘2023 യുഎഇയുടെ ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ലെ എണ്ണ ഇതര വിദേശ വ്യാപാര കണക്ക് 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.4 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണ ഇതര വിദേശ വ്യാപാരം ഈ വർഷം 2.5 ട്രില്യൺ ദിർഹം കവിയുമെന്നും 2031 ഓടെ 4 ട്രില്യൺ ദിർഹത്തിലെത്തുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
“ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, 2023 നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വർഷമായിരിക്കും. ലോകത്തിന്റെ കിഴക്ക് പടിഞ്ഞാറും വടക്കും തെക്കുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഗോള കേന്ദ്രങ്ങളിലൊന്നായി അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് അന്താരാഷ്ട്ര വ്യാപാരത്തിൽ യുഎഇ ഒരു പ്രധാനിയായി തുടരും,” ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
في إنجاز اقتصادي جديد لدولة الإمارات سجلت تجارتنا الخارجية غير النفطية رقماً قياسياً جديداً بوصولها لتريليون و 239 مليار درهم خلال ستة أشهر فقط العام الحالي ..
وواصلت صادراتنا غير النفطية أيضاً نموها بشكل كبير حيث تجاوزت خلال 6 أشهر ما كنا نحققه في عام كامل قبل خمس سنوات فقط…
— HH Sheikh Mohammed (@HHShkMohd) August 30, 2023