90% വരെ കിഴിവോടെ ദുബായ് സമ്മർ സർപ്രൈസസ് ഫൈനൽ സെയിൽ സെപ്തംബർ 1 മുതൽ 3 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദുബായ് സമ്മർ സർപ്രൈസസ് ഫൈനൽ സെയിലിൽ വസ്ത്രങ്ങൾ, ലൈഫ് സ്റ്റെൽ ഉൽപ്പന്നങ്ങൾ മുതൽ കുട്ടികളുടെ വസ്ത്രങ്ങൾ വരെ പ്രത്യേക ഡീലുകളും പ്രമോഷനുകളും ഓഫറുകളും വാഗ്ദാനം ചെയ്യും. കൂടാതെ, ഫാഷൻ, ഇലക്ട്രോണിക്‌സ്, ഹോം ഫർണിച്ചർ, സ്‌പോർട്‌സ് തുടങ്ങി നിരവധി സ്റ്റോറുകളിൽ നിന്ന് ബാക്ക്-ടു-സ്‌കൂൾ ഷോപ്പിംഗ് നടത്താനും സാധിക്കും.
ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ‘ഡിഎസ്എസ് ഫൈനൽ സെയിൽ ബിഗ് ഷോപ്പിംഗ് ഹ്യൂജ് വിൻസ്’ ‘DSS (Final Sale Big Shopping Huge Wins) വിജയിക്കാനുള്ള അവസാന അവസരവും ഷോപ്പർമാർക്ക് ലഭിക്കും. സെപ്റ്റംബർ 1 മുതൽ 3 വരെ മാളിൽ 1,000 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്ക് എല്ലാ ദിവസവും 10,000 ദിർഹം സമ്മാന കാർഡ് ലഭിക്കാനുള്ള അവസരമാണ് ഉണ്ടാകുക.
കൂടാതെ മജിദ് അൽ ഫുത്തൈം മാളുകളിൽ, ഷോപ്പർമാർക്ക് ലോയൽറ്റി പോയിന്റുകളിൽ 100,000 ദിർഹത്തിന് തുല്യമായ തുക നേടുന്ന അഞ്ച് ഭാഗ്യശാലികളായ ‘DSS ഷെയർ മില്യണയർ’മാരിൽ ഒരാളുമാകാം.