യു എ ഇ യിലുള്ള തൃശ്ശൂർ നിവാസികൾക്ക് തങ്ങളുടെ എം .പി ആയ ടി .എൻ പ്രതാപനുമായി കൂടിക്കാഴ്ച നടത്താനും പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും അവസരം ഒരുങ്ങുന്നു.
സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ചയാണ് തന്റെ മണ്ഡലത്തിലെ ആളുകളെ കാണാനും അവരുടെ ആവശ്യങ്ങൾ അറിയാനും എം .പി എത്തുന്നത്.
ഐ സി എൽ ഫിൻകോർപ്പ് ദുബായിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ (ഐ സി എൽ പൊന്നോണം ) സെപ്റ്റംബർ രണ്ടിന് രാവിലെ പങ്കെടുക്കുന്ന അദ്ദേഹം അന്നേ ദിവസം വിവിധ പ്രവാസി സംഘടനാ ഭാരവാഹികളുമായും സാമൂഹിക പ്രവർത്തകരുമായും തുശൂരിന്റെ വികസനത്തെയും അവിടുന്നുള്ള പ്രവാസികളുദെ ജീവിതത്തെയും സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യും. കേന്ദ്ര ഗവൺമെന്റിന്റെ പ്രത്യേക അനുമതിയോടെയാണ് എം പി ഐസി എൽ പൊന്നോണം പരിപാടി ഉൽഘാടനം ചെയ്യാൻ എത്തുന്നത്.
തുശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയും ഐ സി എൽ ഫിൻ കോർപ് സി എം ഡിയുമായ അഡ്വ. കെ ജി അനില്‍ കുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് ടി എൻ പ്രതാപന്‍ ദുബായിൽ എത്തുന്നത്. ഈ മുഖാമുഖ പരിപാടിയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് ഫിൻ കോർപ്പിന്റെ സംഘാടനത്തിലാണ്.
തുശ്ശൂർ നിവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ എം പി യോട് നേരിട്ടു പറയാനും അദ്ദേഹത്തിന്റെ പരിഹാരനിര്‍ദേശങ്ങൾ അറിയാനും അപൂര്‍വ്വമായൊരവസരമാണ് ഇതിലൂടെ കൈവരുന്നത്. എം പി യുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കുന്നതിന് 00971 544 115 151 ൽ നേരത്തെ തന്നെ ബന്ധപ്പെടണമെന്ന് ഐ സി എൽ അറിയിച്ചു.