യുഎഇയിൽ വില്ലകളിൽ സ്‌മോക്ക് ആൻഡ് ഫയർ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നതിനും ഇ-അലേർട്ട് സിസ്റ്റം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുമുള്ള സമയപരിധി 2024 ജനുവരി 1 ന് അവസാനിക്കും.
വില്ലകൾ സ്വന്തമായുള്ള താമസക്കാർക്ക് ആവശ്യമായ നവീകരണം നടത്താൻ ഇനി നാല് മാസത്തെ സമയമാണുള്ളത്. ഹസ്സാന്റുക് (Hassantuk) പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും അവരുടെ വീടുകൾ സംരക്ഷിക്കാൻ ഫയർ ഡിറ്റക്ടറുകൾ സ്ഥാപിക്കാനും വീട്ടുടമകൾക്ക് ജനുവരി 1 വരെ സമയമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ ആവശ്യമായ അഗ്നിശമന സംവിധാനങ്ങൾ ഉള്ളതിനാൽ വില്ലകൾക്ക് മാത്രമേ ഈ ഓർഡർ ബാധകമാകൂ. നിയമം വില്ലകളുടെ ഉടമകളെ മാത്രമേ പരാമർശിക്കുന്നുള്ളൂ, അതായത് ഭൂവുടമകൾ അവർ വാടകയ്‌ക്ക് നൽകുന്ന ഓരോ വില്ലയ്ക്കും ഇൻസ്റ്റാളേഷൻ ക്രമീകരിക്കുകയും ഹസ്സാന്റുക്ക് (Hassantuk) സബ്‌സ്‌ക്രൈബ് ചെയ്യുകയും വേണം.
വീടുകളിൽ ഫയർ അലാറം സംവിധാനം സ്ഥാപിക്കേണ്ടത് വീട്ടുടമസ്ഥനാണെന്നും വാടകക്കാരല്ലെന്നും മന്ത്രാലയം എടുത്ത് പറഞ്ഞു.