റാസൽഖൈമ എമിറേറ്റിനെ ഒമാനിലെ സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുബസ് സർവീസ് ആരംഭിച്ചതായി റാസൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
ഇതനുസരിച്ച് റാസൽ ഖൈമയ്ക്കും (RAK) മുസന്ദം ഗവർണറേറ്റിനും ഇടയിൽ ഒരു ബസ് ഗതാഗത റൂട്ട് പ്രവർത്തിപ്പിക്കുന്നതിന് റാസൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (RAKTA) മുസന്ദം മുനിസിപ്പാലിറ്റിയുമായി ഒരു സഹകരണ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യക്തികളുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം വർധിപ്പിക്കുന്നതിനായാണ് ഈ ബസ് സർവീസ് തുടങ്ങിയിരിക്കുന്നത്.
ബസ് സർവീസ് റാസൽഖൈമ അൽദൈത് സൗത്ത് ഏരിയയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് , മുസന്ദം ഗവർണറേറ്റിൽ പെട്ട ഖസബിലെ വിലായത്തിൽ അവസാനിക്കും. റാസൽ ഖൈമ എമിറേറ്റിലെ (റാംസ് ഏരിയ, ഷാം ഏരിയ), മുസന്ദം ഗവർണറേറ്റിനുള്ളിലെ (ഹാർഫ് ഏരിയ, ഖദ ഏരിയ, ബുഖയിലെ വിലായത്ത്, തിബാത്ത് ഏരിയ) എന്നിവയ്ക്കുള്ളിലൂടെയാണ് സർവീസ് നടത്തുക.
റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്ദം പര്യവേഷണം ചെയ്യാൻ ബസ് ചാർജ്ജ് അടക്കം ഏകദേശം ചിലവ് ഒരാൾക്ക് 300 ദിർഹം മുതൽ 500 ദിർഹം വരെയാണ്.അത് ബുക്ക് ചെയ്യുന്ന ടൂർ ഓപ്പറേറ്റർമാരെ അടിസ്ഥാനമാക്കി യുഎഇ-മുസന്ദം ടൂർ പാക്കേജിന്റെ മൊത്തത്തിലുള്ള വില വ്യത്യാസപ്പെട്ടേക്കാം.
ഒരു ദൗ, ബസ് പിക്ക് ആൻഡ് ഡ്രോപ്പ്, ആക്റ്റിവിറ്റികൾ, ഭക്ഷണം എന്നിവയിൽ ഒരു പൂർണ്ണ ഗൈഡഡ് ടൂർ ഇതിൽ ഉൾപ്പെടുന്നു.