യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള യാത്ര 2023 സെപ്റ്റംബർ 2 ശനിയാഴ്ച വൈകിട്ട് 5.05 ന് ആരംഭിക്കുമെന്ന് യുഎഇ ബഹിരാകാശ മേധാവികൾ അറിയിച്ചു.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ചരിത്രപരമായ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ഡോക്ടർ അൽ നെയാദി ഞായറാഴ്ച യുഎഇ സമയം രാവിലെ 8.58 ന് ഫ്ലോറിഡ തീരത്ത് എത്താനുള്ള ഒരുക്കളാണ് പുരോഗമിക്കുന്നത്.
മൂന്ന് ക്രൂ-6 സഹപ്രവർത്തകർ, നാസ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റഷ്യൻ ബഹിരാകാശയാത്രികൻ ആന്ദ്രേ ഫെഡ്യേവ് എന്നിവരും അദ്ദേഹത്തോടൊപ്പം ഭൂമിയിലേക്കുള്ള യാത്രയിലുണ്ടാകും. ഇതിനകം ബഹിരാകാശ നടത്തം നടത്തിയ ആദ്യ അറബ് പൗരൻ എന്ന റെക്കോർഡും സുൽത്താൻ അൽ നെയാദി സ്വന്തമാക്കിയിട്ടുണ്ട്.