യുഎഇയിലുടനീളം താപനിലയിൽ ഇന്ന് നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ചെറിയ തോതിൽ മഴയും ലഭിക്കും.
ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ ഇന്ന് പരമാവധി താപനില 38 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. അതേസമയം ആന്തരിക പ്രദേശങ്ങളിൽ 42 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പരമാവധി താപനില. രാത്രിയാകുമ്പോഴേക്കും ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്താനും സാധ്യതയുണ്ട്.