ഇത് ലോകത്താദ്യം : ദുബായ് ഭരണാധികാരി രചിച്ച പുസ്തകം ബഹിരാകാശത്ത് വെച്ച് പ്രകാശനം ചെയ്ത് സുൽത്താൻ അൽ നെയാദി

In world first, Sheikh Mohammed launches new children's book from space

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച കുട്ടികൾക്കായുള്ള പുതിയ പുസ്തകം യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് വെച്ച് പ്രകാശനം ചെയ്തു.

ലോകത്ത് ആദ്യമായാണ് ഒരു പുസ്തകത്തിന്റെ പ്രകാശനം ബഹിരാകാശത്ത് വെച്ച് നടക്കുന്നത്. മരുഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് (From Desert to Space) എന്നാണ് പുസ്തകത്തിന്റെ പേര്. ബഹിരാകാശത്തെ ചരിത്രപരമായ ആറ് മാസത്തെ ദൗത്യം അവസാനിപ്പിക്കുന്നതിന് മുമ്പാണ് സുൽത്താൻ അൽ നെയാദി ഈ പുസ്തക പ്രകാശനം നടത്തിയത്.

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുതിയ പുസ്തകത്തിന്റെ ഇ-പ്രിന്റ് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിൽ നിന്ന് എനിക്ക് ലഭിച്ചു. നമ്മുടെ കുട്ടികളുടെ ഹൃദയത്തിൽ അസാധ്യമായതിനെക്കുറിച്ചുള്ള സ്നേഹവും നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയും വളർത്തിയെടുക്കുന്ന ഒരു അത്ഭുതകരമായ പുസ്തകമാണിത്. യുഎഇയിലെയും ലോകമെമ്പാടുമുള്ള കുട്ടികളേയും ആകർഷിക്കുന്ന ശൈലിയിൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ചെറുപ്പത്തിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ ഇതിൽ അടങ്ങിയിരിക്കുന്നു. അൽ നെയാദി പറഞ്ഞു.

രാജ്യത്തിന്റെ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ അഭിലാഷത്താൽ നയിക്കപ്പെടുന്ന 1971 മുതലുള്ള യുഎഇയുടെ ഇതിഹാസ യാത്രയെ വിവരിക്കുന്ന അഞ്ച് കഥകളാണ് ഷെയ്ഖ് മുഹമ്മദിന്റെ പുസ്തകത്തിലുള്ളത്.

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്വപ്ന സാക്ഷാത്കാരത്തിന് സംഭാവന ചെയ്യുന്നവരുടെ കൂട്ടത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അൽ നെയാദി പറഞ്ഞു.

പ്രതികൂല കാലാവസ്ഥ : സുൽത്താൻ അൽനെയാദി ഉൾപ്പെടെയുള്ള ക്രൂ-6 ഭൂമിയിലേക്ക് പുറപ്പെടാൻ വൈകും

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!