ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഒക്ടോബർ 2 മുതൽ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുകൾ ആരംഭിക്കും.
ഫുജൈറയിൽ നിന്ന് മസ്കത്ത് വഴിയാണ് സർവീസുകൾ ഉണ്ടാകുക. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നുമാണ് സർവീസുകൾ. അന്നേ ദിവസം വൈകീട്ട് 4.20 ന് തിരിച്ച് ഫുജൈറയിലേക്കും സർവീസ് ഉണ്ടായിരിക്കും.