65 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ യുഎഇ റോഡുകളിൽ ഓടുന്നത് നിരോധിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. 2024-ൽ പ്രാബല്യത്തിൽ വരുന്ന, യുഎഇ കാബിനറ്റ് അംഗീകരിച്ച വാഹനങ്ങളുടെ ഭാരം നിയന്ത്രിക്കുന്ന ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
“നമ്മുടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ” സംരക്ഷിക്കുകയും റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.