ദുബായിൽ ട്രാഫിക് സുഗമമാക്കാൻ 3 പ്രധാന റോഡുകൾ വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അറിയിച്ചു.
ഇതനുസരിച്ച് ഹെസ്സ സ്ട്രീറ്റിൽ ( Hessa Street ) ഷെയ്ഖ് സായിദ് റോഡുമായുള്ള ഇന്റർസെക്‌ഷൻ മുതൽ അൽ ഖൈൽ റോഡ് വരെയുള്ള 4.5 കിലോമീറ്റർ ദൈർഘ്യം വികസിപ്പിക്കുന്നതോടെ മണിക്കൂറിൽ 16,000 വാഹനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനാകും.
ഉം സുഖീം സ്ട്രീറ്റിൽ ( Umm Suqeim Street ) അൽ ഖൈൽ റോഡുമായുള്ള ഇന്റർസെക്‌ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള 4.6 കിലോമീറ്റർ ദൈർഘ്യം വികസിപ്പിക്കുന്നതോടെ മണിക്കൂറിൽ 16,000 വാഹനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനാകും.
അൽ ഖലീജ് സ്ട്രീറ്റിൽ ( Al Khaleej Street ) ഇൻഫിനിറ്റി ബ്രിഡ്ജ് റാംപിൽ നിന്ന് കെയ്‌റോ സ്ട്രീറ്റിലേക്ക് 3 കിലോമീറ്റർ നീളുന്ന പദ്ധതിയിൽ മണിക്കൂറിൽ 12,000 വാഹനങ്ങൾ ഉൾകൊള്ളുന്നതിനായി 1.65 കിലോമീറ്റർ നീളമുള്ള മൂന്ന് അണ്ടർപാസുകളും നിർമ്മിക്കും.
ദുബായ്-അൽ ഐൻ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയും, അൽ ഷിന്ദഗ കോറിഡോർ, ഇൻഫിനിറ്റി പാലം വികാസനവും; ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസനവുമടക്കം കഴിഞ്ഞ കുറച്ച് മാസങ്ങളായി ദുബായിൽ മറ്റ് ചില പ്രധാന റോഡ് പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.