യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദേശം ട്വിറ്ററിലൂടെ പങ്ക് വെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ആറ് മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങിയതിന് ഏകദേശം 48 മണിക്കൂറിന് ശേഷമാണ് 42 കാരനായ സുൽത്താൻ അൽ നെയാദി തന്റെ എല്ലാ പിന്തുണക്കാർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ആദ്യസന്ദേശം അയച്ചത്.
എന്റെ കാൽക്കീഴിൽ ഗുരുത്വാകർഷണത്തോടെയും എന്റെ ഹൃദയത്തിൽ ഊഷ്മളതയോടെയും ഞാൻ നിങ്ങൾക്ക് എഴുതുന്നു, നിങ്ങൾ എല്ലാവരും പങ്കിട്ട എല്ലാ സ്നേഹത്തിലും പിന്തുണയിലും.. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായതിന് എല്ലാവർക്കും നന്ദി. ഞാൻ നല്ല പൂർണ്ണ ആരോഗ്യവാനാണ്, നിങ്ങളെ എല്ലാവരെയും ഉടൻ കാണുമെന്നും സുൽത്താൻ അൽ നെയാദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്ത ഈ സന്ദേശം ഒരു മണിക്കൂറിനുള്ളിൽതന്നെ വൈറലായിട്ടുണ്ട്.
From Earth to Space & back! 🌎
I write to you with gravity under my feet and warmth in my heart from all the love and support you all have shared..thank you all for being part of this journey with me.
Friends, I’m in good health and looking forward to meeting you all very soon 🤍 pic.twitter.com/rT7Hi8qdcV— Sultan AlNeyadi (@Astro_Alneyadi) September 6, 2023