Search
Close this search box.

ദുബായിൽ 5 ലക്ഷത്തിലധികം വീടുകൾക്ക് ഊർജം പകരാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്.

Mohammed Bin Rashid Al Maktoum Solar Park to Power 5 Lakh Homes in Dubai

ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് ആയ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് ദുബായിലെ 5 ലക്ഷത്തിലധികം വീടുകൾക്ക് ഊർജം പകരും.  ഇതിനായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ആറാം ഘട്ടം നടപ്പാക്കുന്നതിനുള്ള കരാറിൽ ഇന്ന് ബുധനാഴ്ച് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (Dewa) പുനരുപയോഗ ഊർജ സ്ഥാപനമായ മസ്ദറും ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കാണ് ഈ പദ്ധതി.

5.5 ബില്യൺ ദിർഹം ചെലവ് വരുന്ന മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ആറാം ഘട്ടത്തിൽ കാർബൺ പുറന്തള്ളൽ പ്രതിവർഷം 2.36 ദശലക്ഷം ടൺ കുറയ്ക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ഇത് 5 ലക്ഷത്തിലധികം വീടുകൾക്ക് ഊർജ്ജം നൽകുകയും ഊർജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 50 ബില്യൺ ദിർഹം മുതൽമുടക്കിൽ 2030ൽ ഈ ബൃഹത്തായ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ജോലികൾ പൂർത്തിയാകും. 2050 ഓടെ ദുബായിൽ 100 ​​ശതമാനം ശുദ്ധമായ ഊർജമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!