Search
Close this search box.

ജി20 ഉച്ചകോടിയ്ക്ക് മുന്നോടിയായി ഡല്‍ഹിയിൽ സുൽത്താൻ അൽനെയാദിയുടെ ബഹിരാകാശ നേട്ടങ്ങളെ ആദരിച്ചുകൊണ്ട് ദൃശ്യ കാമ്പെയ്‌ൻ

Visual campaign honoring Sultan Al Neyadi's space achievements in New Delhi ahead of G20 summit

ജി20 ഉച്ചകോടിയുടെ 18-ാമത് പതിപ്പിന് നാളെ വെള്ളിയാഴ്ച ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നതിന് മുന്നോടിയായി ന്യൂഡല്‍ഹിയിൽ യു എ ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദിയുടെ ബഹിരാകാശ ദൗത്യ നേട്ടങ്ങളെ ആദരിച്ചുകൊണ്ട് ദൃശ്യ കാമ്പെയ്‌ൻ അവതരിപ്പിച്ചു.

കാമ്പെയ്‌നിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിൽ നിന്ന് മടങ്ങിയെത്തിയ സുൽത്താൻ അൽനെയാദിയുടെ പോസ്റ്ററുകൾ ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിലെ പ്രധാന സ്ട്രീറ്റുകളിലെല്ലാം പ്രദർശിപ്പിച്ചിരുന്നു. യുഎഇ ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ നേതൃത്വത്തിലാണ് കാമ്പയിൻ നടന്നത്.

19 രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ വാർഷിക സമ്മേളനമാണ് ജി20 ഉച്ചകോടി. സാമ്പത്തിക സഹകരണവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗോള നേതാക്കളെയെല്ലാം ഈ വർഷത്തെ പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവരും

വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു പ്രദര്‍ശനവേദിയും ജി20 സമ്മേളനത്തോട് അനുബന്ധിച്ച് ഒരുക്കുന്നുന്നുണ്ട്. സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കള്‍ക്കും അവരെ അനുഗമിക്കുന്ന പ്രിതിനിധികള്‍ക്കും മറ്റും ഈ പ്രദര്‍ശന വേദി സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമുണ്ട്. സാങ്കേതികവിദ്യയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുന്ന ഒരു പവലിയനും ഈ പ്രദര്‍ശനശാലയില്‍ ഉണ്ടാകും. ആധാര്‍, യുപിഐ എന്നിവയ്ക്ക് പുറമെ ഏറ്റവും പുതിയ നേട്ടമായ ഗീത (GITA) ആപ്ലിക്കേഷനും ഇവിടെ അവതരിപ്പിക്കും.

 

കടപ്പാട് : ഖലീജ് ടൈംസ്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!