അബുദാബിയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിന്റെ ഒരു ഭാഗം സെപ്റ്റംബർ 11 തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
ഇതനുസരിച്ച് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിലെ (E10) രണ്ട് ഇടത് പാതകളാണ് സെപ്റ്റംബർ 8 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് അടച്ചിടുക.
ദുബായുടെയും ഷഹാമയുടെയും ദിശയിൽ ഖലീഫ സിറ്റിയുടെ ആരംഭം മുതൽ അൽ റഹ മാൾ കടന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് വരെ പാതകൾ അടച്ചിടും. വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.