ജി20 ഉച്ചകോടിക്കായി യുഎഇ പ്രസിഡന്റ് ന്യൂഡൽഹിയിലെത്തി

UAE President arrives in New Delhi for G20 Summit

ജി20 ഉച്ചകോടിക്കായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് വെള്ളിയാഴ്ച ഇന്ത്യയിലെ ന്യൂഡൽഹിയിൽ എത്തി.

ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന 18-ാമത് ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് യുഎഇ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയവുമായി നടക്കുന്ന ജി20 ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള നേതാക്കൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അതിഥി രാജ്യമെന്ന നിലയിൽ ഈ വർഷത്തെ ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കുന്നത് ജി 20 യുടെ അധ്യക്ഷസ്ഥാനമായ ഇന്ത്യയുടെ ക്ഷണപ്രകാരമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!