മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരണനിരക്ക് 600 കടന്നു . ഇന്നലെ വെള്ളിയാഴ്ച്ച രാത്രിയാണ് മൊറോക്കോയില്‍ ഭൂകമ്പം നാശം വിതച്ചത്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാനും സാധ്യതയുണ്ട്. മാരക്കാഷിന്റെ ദക്ഷിണപശ്ചിമ ഭാഗത്തായിട്ടാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 18.5 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് ബാധിച്ചുവെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൊറോക്കോയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അനുശോചനം രേഖപ്പെടുത്തി.
എന്റെ സഹോദരൻ മുഹമ്മദ് ആറാമൻ രാജാവിനും ഭൂകമ്പത്തിൽ ഇരകളായവർക്കും ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ഈ സംഭവത്തിൽ ഞങ്ങൾ ദുഃഖിതരാണ്, ഞങ്ങൾ ഞങ്ങളുടെ സഹോദരങ്ങൾക്കൊപ്പം നിൽക്കുകയും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രയാസകരമായ സമയത്തിൽ ദൈവം മൊറോക്കോയെ സംരക്ഷിക്കട്ടെയെന്നും യുഎഇ പ്രസിഡന്റ് X ലെ പോസ്റ്റിൽ രേഖപ്പെടുത്തി.
ഭൂകമ്പത്തിന്റെ ഇരകളായ മൊറോക്കോയിലെ സഹോദരങ്ങൾക്ക് ഞങ്ങളുടെ ആത്മാർത്ഥ അനുശോചനമറിയിക്കുന്നു. ഭൂകമ്പബാധിതരോട് ദയ കാണിക്കാനും അവർക്ക് സുരക്ഷിതത്വവും സുരക്ഷയും നിലനിർത്തണമെന്നും അവരെ പ്രചോദിപ്പിക്കാനും ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു. ഷെയ്ഖ് മുഹമ്മദ് X ലെ പോസ്റ്റിൽ രേഖപ്പെടുത്തി.