തിരുവനന്തപുരം ജില്ലാ കൂട്ടായ്മ ടെക്‌സാസ് ദുബായ് സംഘടിപ്പിക്കുന്ന ഓണനിലാവ് 2023 നാളെ സെപ്തംബർ പത്താം തീയതി ദുബായ് അൽ നാസർ ലെഷർലാന്റിൽ അരങ്ങേറും.
പൊതുപരിപാടിയും സാംസ്കാരിക സമ്മേളനവും ഘോഷയാത്രയും സ്റ്റേജ് ഷോയും H.E ലൈല റഹാൽ അൽ എത്ഫാനി മുഖ്യാതിഥിയായ സാംസ്‌കാരിക സമ്മേളനവും ആറ്റിങ്ങൽ എംപി അഡ്വ. അടൂർ പ്രകാശ് ഉൽഘാടനം നിർവഹിക്കും
ലക്ഷ്മി ജയൻ, അനുമോൾ, തങ്കച്ചൻ, മനോജ് ഗിന്നസ് തുടങ്ങി പ്രഗത്ഭ കലാകാരന്മാർ അണിനിരക്കുന്ന നൃത്ത ഹാസ്യ സംഗീത കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്. നാളെ രാവിലെ വിവിധ സംഘടനകൾ മാറ്റുരയ്ക്കുന്ന തിരുവാതിരക്കളി, അത്തപ്പൂക്കള മത്സരം, പായസമത്സരം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നും പ്രസിഡന്റ് എ ആർ ഷാജി ജനറൽ കൺവീനർ ഷാജി ഷംസുദ്ദീൻ തുടങ്ങിയവർ അറിയിച്ചു.