മൊറോക്കോയിൽ ഇന്നലെ രാത്രി വെള്ളിയാഴ്ചയുണ്ടായ വൻഭൂകമ്പത്തെത്തുടർന്ന് മൊറോക്കോയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് അടിയന്തര സഹായം അയക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് പോലീസിന്റെ രക്ഷാപ്രവർത്തകർക്ക് നിർദ്ദേശം നൽകി
മൊറോക്കോയിലെ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് ദുരിതാശ്വാസ സഹായം അയയ്‌ക്കുന്നതിന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ചാരിറ്റി സ്‌ഥാപനങ്ങളെ പ്രാപ്‌തമാക്കുന്നതിനായി ഒരു മാനുഷിക എയർ ബ്രിഡ്ജ് ഉണ്ടാക്കാനും ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടു.